‘അവളെന്നല്ല, ആരും ഇങ്ങനെ ചെയ്തു പോകും’; ചർച്ചയായി ഹ്രസ്വചിത്രം

fingers-short-film
SHARE

ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണം നിര്‍വഹിച്ച ഷോര്‍ട്ട് മൂവീ സീരീസിലെ ഫിംഗേഴ്‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ നടന്നുകൊണ്ടിരിക്കുന്ന ഏറെ ഗൗരവമേറിയ വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നത്.

കീര്‍ത്തികൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദന്‍, കൃഷ്ണേന്ദു നായര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുഷാരാ,  കീര്‍ത്തികൃഷ്ണ എന്നിവരുടെ അഭിനയപ്രകടനം ചിത്രത്തെ വേറിട്ടു നിർത്തുന്നു. ശിവകൃഷ്ണയുടെ കഥയില്‍, ആഘോഷ് വൈഷ്ണവവും ശിവകൃഷ്ണയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. 

ജോസി ആലപ്പുഴയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് മാന്‍ പ്രദീപ് രംഗന്‍ ആണ് ചമയം. അരുൺ മോഹനൻ ആണ് കലാസംവിധാനം. ഗരംമസാല പ്രൈമിന്റെ ബാനറില്‍ ഗരംമസാലയും മംഗലത്ത് ബില്‍ഡേഴ്‌സും ചേര്‍ന്നാണ് നിർമാണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA