ഭാര്യ ഇല്ലാത്തപ്പോൾ കാമുകിമാർ വീട്ടിൽ; ഡി.കെ. ഹ്രസ്വചിത്രം

dk-short-film
SHARE

ഭാര്യ ഇല്ലാത്തപ്പോൾ കാമുകി വീട്ടിൽ വന്നാൽ എന്തായിരിക്കും അവസ്ഥ? അത് കാമുകിമാരാണെങ്കിലോ? ഇത്തിരി ചിന്തയും ഒത്തിരി ചിരിയും സമ്മാനിച്ച് ഹ്രസ്വചിത്രം 'ഡി.കെ' ശ്രദ്ധേയമാകുന്നു.  അഭിനയമികവുകൊണ്ടും കഥയിലെ വ്യത്യസ്തത കൊണ്ടും കാണികളെ രസിപ്പിക്കുന്ന ചിത്രം ഇതിനോടകം യൂട്യൂബിൽ  വൈറൽ ആയിക്കഴിഞ്ഞു.

മുംബൈ മലയാളിയായ ബിസിനസുകാരൻ ഡി.കെ.ജോസഫ് എന്ന ഡി.കെയുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവധിക്കാലത്ത് ഭാര്യയും മക്കളും നാട്ടിൽ പോയതോടെ തനിച്ചു കിട്ടിയ നിമിഷങ്ങൾ ആഘോഷമാക്കാനുള്ള ഡി.കെയുടെ ശ്രമങ്ങളും അബദ്ധങ്ങളും സൃഷ്ടിക്കുന്ന തമാശകളാണ് പ്രധാന ആകർഷണം. പൂർണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതുമയും കൗതുകവും ഉണർത്തുന്ന തിരക്കഥയാണ് 'ഡി.കെ'യെ വ്യത്യസ്തമാക്കുന്നത്. 'ഓർഡിനറി,' 'അനാർക്കലി' തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ച രാജീവ് ഗോവിന്ദനാണ് രചന. 

ഗൗരവമേറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര താരം കോട്ടയം രമേശാണ് പൊട്ടിച്ചിരിപ്പിക്കാൻ  ഡി.കെ.ജോസഫായി എത്തുന്നത്. വാട്ടർ ബൗണ്ട് മീഡിയയ്ക്കു വേണ്ടി മഹേഷ് കിടങ്ങിലാണ് സംവിധാനം. പ്രശസ്ത ഛായാഗ്രാഹകൻ ഫൈസൽ അലിയാണ് മനോഹരമായ ദ്യശ്യങ്ങൾക്കു പിന്നിൽ. അശ്വിൻ ജോൺസൺ ആണ് സംഗീതം. എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് അരുൺദാസ്. അജി കഴക്കൂട്ടം വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സുധീഷ് ആണ്. കോട്ടയം രമേശ്, മഞ്ജു പിള്ള, മറീന മൈക്കിൾ, അർച്ചന സുശീലൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA