ദാദാ സാഹെബ് ഫാൽക്കെ ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ട് ഹ്രസ്വചിത്രം ‘കെണി’

keni-movie
SHARE

മാധ്യമപ്രവർത്തകനും നടനുമായ സജേഷ് മോഹൻ സംവിധാനം ചെയ്ത കെണി എന്ന ഹ്രസ്വചിത്രം ദാദാ സാെഹബ് ഫാൽക്കെ ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മനുഷ്യന്റെ മാനസിക ആരോഗ്യവും സമൂഹ വ്യവസ്ഥിതികളുമാണ് ചിത്രം ചിത്രം ചെയ്യുന്നത്. പദ്മകുമാർ കൊച്ചുകുട്ടൻ, ജീന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സജേഷ് തന്നയാണ് നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ ഫിലിം പ്രൊഡക്‌ഷന്റെ ബാനറിൽ ജീന ഷാജിയാണ് ചിത്രത്തിന്റെ നിർമാണം. 

അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റിങ്. വീട്രാഗ്–സംഗീത് പവിത്രൻ എന്നിവർ ചേർന്നാണ് സംഗീതം. അനീഷ് പി. ടോം ഓഡിയോഗ്രഫി ചെയ്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS