ADVERTISEMENT

സിജു വിൽസൺ, എലൻ മരിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏക എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഹ്രസ്വചിത്രങ്ങളിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു പ്രമേയവുമായാണ് ഏക വന്നിരിക്കുന്നത്.ഛായാഗ്രഹണം, സൗണ്ട് ഇഫക്ട്, സംഗീതം, ഗ്രാഫിക്‌സ്, എഡിറ്റിങ്, മേക്കിങ് തുടങ്ങിയ മേഖലകൾ വലിയ അഭിപ്രായം നേടുന്നുണ്ട്. 

 

ഒരു വലിയ സിനിമയ്ക്കുള്ള സാധ്യത ഏക തുറന്നിടുന്നു. കോവിഡ് സമയത്ത് ഏറെ പ്രയാസപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനങ്ങൾ നടത്തിയത്. ശബ്ദത്തിനും വിഷ്വൽസിനും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള ഈ കൊച്ചു ചിത്രത്തിൻ്റെ നിർമാതാവ് ഷിജോ ജോസ് ആണ്. തിരക്കഥയും സംവിധാനവും ഒരുക്കിയിട്ടുള്ളത് അനൂപ്.എം.ജെ. സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് സൈബർ ട്രാപ്പ് എന്ന ഡോക്യുമെന്ററി ഒരുക്കി അനൂപ് ശ്രദ്ധനേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT