ADVERTISEMENT

കാക്ക എന്നത് ദുഃഖത്തിന്റെയും  മരണത്തിന്റെയും പ്രതീകമാണെന്ന് സാധാരണയായി വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഒരാൾ കാക്കയെ വിളിക്കുന്ന ഒരു സമയമുണ്ട് - മരിച്ചുപോയ പൂർവികരുടെയോ ബന്ധുക്കളുടെയോ ഓർമയ്ക്കായി ബലിയിടുമ്പോൾ. അതിനാൽ,  കാക്ക ജീവിതാനന്തര ജീവിതത്തിനും രഹസ്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്നുവെന്ന വിശ്വാസവും നിലനിൽക്കുന്നു. 

 

പുറത്ത് കാണുന്ന സൗന്ദര്യത്തെക്കുറിച്ചല്ല, അതിനപ്പുറം കാണാൻ കഴിയുന്നത് ജീവിതമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാക്ക എന്ന ഹ്രസ്വചിത്രം അടയാളപ്പെടുത്താൻ  ശ്രമിക്കുന്ന വിഷയവും അതാണ്. ഈ ചിത്രത്തിന് ഒരു മുഖ്യധാരാ സിനിമയുടെ നിലവാരം നൽകുന്നതിൽ പ്രമേയം മുഖ്യ പങ്കുവഹിക്കുന്നു.  അജു അജീഷ് സംവിധാനം ചെയ്ത് എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രം പഞ്ചമിയെന്ന പെൺകുട്ടിയുടെ കഥ പറയുന്നു. 

 

സിനിമയുടെ വിഷയം മുമ്പ് കേട്ടിട്ടില്ലാത്ത ഒന്നല്ലെങ്കിലും, നിങ്ങളുടെ മനഃസാക്ഷിയിലേയ്ക്ക് അത്  കടന്നുചെല്ലുകയും അലട്ടുകയും ചെയ്യും . ഇരുണ്ട ചർമ്മ പരാമർശങ്ങൾക്ക് പുറമെ, ഒരു വ്യക്തിയുടെ ബാഹ്യ രൂപത്തെ അടിസ്ഥാനമാക്കി സമൂഹം ഒരാളെ എങ്ങനെ വിഭജിക്കുന്നു എന്നതും എടുത്തുകാണിക്കുന്നു.  ലക്ഷ്മിക സജീവൻ ആണ് പ്രധാന പെൺകുട്ടിയെ അവതരിപ്പിക്കുന്നത്. ലക്ഷ്മികയുടെയും മറ്റ് സഹതാരങ്ങളുടെയും പ്രകടനങ്ങൾ പ്രശംസനീയം ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT