ADVERTISEMENT

കാഴ്ചയല്ല, കാഴ്ചപ്പാടാണ് പ്രധാനമെന്ന സന്ദേശവുമായി വേറിട്ട ഒരു 'അമ്മ ചിത്രം'. ഷിഫിന ബബിൻ സംവിധാനം ചെയ്ത പോയിന്റ് ഓഫ് വ്യൂ എന്ന ഹ്രസ്വചിത്രം, സമൂഹത്തിന്റെ അമ്മയോടുള്ള കാഴ്ചയിലും കാഴ്ചപ്പാടിലും നവീകരണം വേണമെന്നു ഓർമ്മപ്പെടുത്തുന്നു. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റുമായ രഞ്ജി രഞ്ജിമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

 

രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചെറുചിത്രമാണ് പോയിന്റ് ഓഫ് വ്യൂ. ഒരു അനാഥാലയത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അവിടേക്ക് കുഞ്ഞിനെ ദത്തെടുക്കാനെത്തുന്ന ട്രാൻസ്ജൻഡർ യുവതിയുടെ വേഷത്തിലാണ് രഞ്ജു രഞ്ജിമാർ പ്രത്യക്ഷപ്പെടുന്നത്. സംഭാഷണങ്ങളുടെ ധാരാളിത്തമില്ലാതെ തന്നെ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരോട് സംവദിക്കുന്നുണ്ട് ഈ ഹ്രസ്വചിത്രം. 

 

ഷിഫിന ബബിന്റേതാണ് കഥയും സംവിധാനവും. നിജിൻ ലൈറ്റ്റൂം ക്യാമറയും കുട്ടൻ സൗപർണിക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് മിഹ്രാജ് ഖാലിദാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT