ADVERTISEMENT

ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായ മിഡ്‌നെറ്റ് റണ്‍ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. രമ്യാ രാജ് ആണ് തിരക്കഥയും സംവിധാനവും.ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച മിഡ്‌നൈറ്റ് റണ്‍ സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മേയ് 14നാണ് പ്രേക്ഷകരിലെത്തിയത്.

 

ബി.ടി അനില്‍ കുമാറിന്റേതാണ് കഥ. മലയാള സിനിമയിലെ മുന്‍നിര ടെക്‌നീഷ്യന്‍സായ ഗീരീഷ് ഗംഗാധരന്‍ ക്യാമറയും കിരണ്‍ ദാസ് എഡിറ്റിങും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിർമാണം. 

 

പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് മിഡ്‌നൈറ്റ് റണ്‍. ദിലീഷ് പോത്തനും ചേതന്‍ ജയലാലിനുമൊപ്പം ഒരു ലോറിയില്‍ പ്രധാന കഥാപാത്രമാകുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സാജന്‍ ആര്‍ ശാരദയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മിറാഷ് ഖാന്‍ അസോസിയേറ്റ് ഡയറക്ടര്‍.

 

കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി മിഡ്‌നൈറ്റ് റണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്‌മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവടങ്ങളില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT