ദ് സെക്കൻഡ് ബെൽ: പ്രവാസലോകത്തു നിന്ന്  വീണ്ടുമൊരു ഹ്രസ്വചിത്രം

second-bell
SHARE

അമേരിക്കയിലെ ഒക്ലഹോമയിൽ നിന്നും പ്രവാസി കൂട്ടുകാർ ഒത്തു ചേർന്ന്  ലോക്ഡൗൺ  കാലത്തു അണിയിച്ചൊരുക്കിയ  ഹ്രസ്വ സിനിമയാണ്  ദ് സെക്കൻഡ് ബെൽ. മൊബൈലിൽ ആണ് ചിത്രം പൂർണമായി ചിത്രീകരിച്ചിരിക്കുന്നത്. കലാസ്നേഹവും പാഷനും മാത്രം കൈമുതലാക്കി, എന്നാൽ മുൻപരിചയത്തിന്റെ അഭാവം ഒട്ടും പ്രകടമാക്കാതെ തന്നെ  ആദ്യ സംരംഭം പ്രേക്ഷകഹൃദയങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞു  എന്നതാണ് ചിത്രത്തിന്റെ വിജയം. 

17 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, ഇൻഡിസിയ ബാനറിൽ യുട്യൂബ് പ്ലാറ്റ്ഫോമിൽ മാതൃദിനത്തിൽ റിലീസ് ചെയ്തു. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരോടുള്ള സമൂഹത്തിന്റെ പ്രതികരണമാണ് ചിത്രത്തിൽ. പ്രതേകിച്ചു  ഈ കോവിഡ്  കാലത്തു ആനുകാലിക പ്രസക്തിയുള്ള വിഷയവും.

വിവേക് ചിത്രത്തിന്റെ കഥയും  തിരക്കഥയും, ഷൂട്ടിങ്ങും, എഡിറ്റിങ്ങും സംവിധാനവും  നിർഹിച്ചിരുക്കുന്നു. ടോമി ആന്റണി പ്രധാന വേഷവും, ജോസ് ഫിലിപ്സ്, ജിനോ ജേക്കബ്, ജോ പാവന, വിനു വടക്കേത്തല, സാബു സെബാസ്റ്റ്യൻ, ആഞ്ജലീന ആന്റണി തുടങ്ങിയവർ മറ്റു വേഷങ്ങളും ചെയ്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA