‘നീളെ നീളെ’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു: വിഡിയോ കാണാം

neele-neele
SHARE

ഒരുകൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ ‘നീളെ നീളെ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.  ജീവിത വിജയം കൈവരിക്കുവാൻ വിദ്യാഭ്യാസം അനിവാര്യമാണ്. എങ്കിലും ആർജ്ജിതജ്ഞാനം ഒരുവനിൽ അന്തർലീനമായ കർമശേഷിയെ ശോഷിപ്പിക്കുന്നത് സ്വാഭാവികം. ആർജിച്ചെടുത്ത അറിവിന്‌ പ്രായോഗിക പരിശീലനം പ്രതിസന്ധി  തീർക്കുമ്പോൾ പലരും ജീവിതയാത്രയിൽ ലക്ഷ്യം കാണാതെ വഴിമുട്ടും. ഹ്രസ്വചിത്രം നൽകുന്ന സന്ദേശവും ഇതാണ്. 

ചങ്ങനാശേരി എസ്. ബി കോളേജിലെ സുവോളജി വകുപ്പ് മുൻ മേധാവി ഡോ. ജോസ് പി ജേക്കബ്, ക്രിസ്തു ജ്യോതി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഷിഹാബ് എം ജമാല്‍, കൃപ രാജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത്. അൻഫാസ് മുഹമ്മദ്‌ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. രാഹുൽ ഹരിയുടെ കഥയ്ക്ക് രാഹുൽ ഹരിയും, അഖിൽ സോമനും  ചേർന്ന്‌ തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രാഹകൻ സ്വാതി കമൽ, ജോബിൻ ജോൺ എന്നിവർ ചേർന്നാണ് നിർവഹിച്ചരിക്കുന്നത്. എഡിറ്റിംഗ് ശ്രീഹരി.എസ്, പശ്ചാത്തലസംഗീതം ഗിരീഷ് ദേവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA