ADVERTISEMENT

കുട്ടികളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന സൺഡേ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഇരുപതുകാരനായ അമാൻ സജി ഡൊമിനിക്ക് കഥയെഴുതി, ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത് സംവിധാനം നിർവഹിച്ചിരിക്കുന്ന ഇൗ ഷോർട്ട് ഫിലിം രണ്ടു പെൺകുട്ടികൾ തമ്മിലുള്ള ചങ്ങാത്തമാണ് അവതരിപ്പിക്കുന്നത്. 

 

എല്ലാ ഞായറാഴ്ചയും കണ്ടു മുട്ടുന്ന രണ്ടു കുട്ടികളുടെ ജീവിതവും അവർക്കിടയിലുണ്ടാകുന്ന ചില മാറ്റങ്ങളുമാണ് അതിമനോഹരമായി ഹ്രസ്വചിത്രം കാണിക്കുന്നത്. അന്ന, സമീര, ആരാധ്യ, രെശ്മി, ശ്രേയസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്തിരിക്കുന്ന അമാൻ സിനിമ വിദ്യാർഥിയാണ്. 

 

പ്രതീഷ് പ്രകാശാണ് ക്രിയേറ്റീവ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് യദുകൃഷ്ണയാണ്. അഭിനയിച്ചിരിക്കുന്ന കുട്ടികളുടെ പ്രകടനവും സംവിധാനവും ഛായാഗ്രഹണവും എടുത്തു പറയേണ്ട മികവുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT