കോവിഡ് കാലത്ത് നമ്മെ ചിരിപ്പിക്കാൻ ഇൗ കൂട്ടുകാർ എത്തുന്നു

webseries
SHARE

നാമെല്ലാം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുന്ന ഇൗ കോവിഡ് കാലത്ത് നമ്മെ ചിരിപ്പിക്കാൻ ഒരു കോമഡി വെബ്സീരീസ് എത്തുന്നു. കോവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് ഷൂട്ട് ചെയ്ത അംബം ആഷിക്ക് ഭനായാ എന്ന വെബ് സീരീസ് ലോലോലിക്ക യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വരുന്നത്.  

ആളുകളെ സന്തോഷിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ആൽബം എടുക്കാൻ പോകുന്നവർക്കു ഉണ്ടാകുന്ന അവരുടെ തടസങ്ങളും പ്രയാസങ്ങളും തമാശയിൽ കലർത്തി അവതരിപ്പിച്ചിരിക്കുകയാണ് ഇൗ കോമഡി സീരിസിൽ. ഇൗ സീരിസിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു പ്രസാദ്, റനീസ്  റഫീഖ്, വിശാഖ് ശിവ എന്നിവർ ചേർന്നാണ്. രചന, സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ വിശാഖ് ശിവ ചെയ്തിരിക്കുന്നു.

നിഖിൽ സാൻ, സുഖിൽ സാൻ, സനിൽ സുദേവൻ, ഹർഷൻ, വിശാഖ് ശിവ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു. രാജേഷ് എസ് അയനായർത്തലയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA