‘അസ്ഥിക്കു പിടിക്കുന്ന പ്രണയം’; വൈറലായി ‘14 ഡേയ്സ് ഓഫ് ലവ്’

14-days
SHARE

ടിക് ടോക്കിലൂടെയും വെബ് സീരീസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട ഉണ്ണി ലാലുവും നടി നയന എൽസയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് 14 ഡേയ്സ് ഓഫ് ലവ്. ഹ്രസ്വചിതം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദയത്താണ്.

കോവിഡ് പശ്ചാത്തലമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയകഥയാണ് 14ഡേയ്സ് ഓഫ് ലവ് പറയുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജോയൽ ജോൺസാണ്.

ടാക്സിയിൽ ഒരുമിച്ചുള്ള പതിവ് യാത്രയെ തുടർന്ന് വളരെ യാദൃച്ഛികമായി പരിചയപ്പെടുന്ന യുവതിയും യുവാവും. പിന്നീട് അതിലൊരാൾ കോവിഡ് പോസിറ്റീവാകുകയും തുടർന്ന് 14 ദിവസത്തെ ക്വാറന്റീൻ ഏകാന്തതയ്ക്കിടെ ഈ കോവിഡ് കാല സൗഹൃദം പ്രണയത്തിലേക്കും പരിണമിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA