ADVERTISEMENT

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഒരുകൂട്ടം കലാകാരൻമാർ ഒരുക്കിയ ഹ്രസ്വചിത്രം ‘സദൃശ്യവാക്യങ്ങൾ’ ശ്രദ്ധ നേടുന്നു. ബിഗ് ബി മീഡിയയുടെ ബാനറിൽ ബാബുജി കുരുവിള  നിർമ്മിച്ചു മുനീർ മുഴുപ്പിലങ്ങാട് തിരക്കഥയും സംഭാഷണവും എഴുതി  അഭിലാഷ് പൊൻകുന്നം സംവിധാനം നിർവ്വഹിച്ച ഈ ഷോർട് ഫിലിമിന്റെ  ഛായാഗ്രഹണം സിബിൻ മാത്യുവും ചിത്രസംയോജനവും ശബ്ദ മിശ്രണവും മധു മണ്ണൂരും നിർവ്വഹിച്ചിരിക്കുന്നു.

 

സംവിധാന സഹായിയായി ഷനീബ്‌ അബൂബക്കറും അസിസ്റ്റന്റ് ക്യാമറ ബിൻസൺ കാക്കൂരും കൈകാര്യം ചെയ്തിരിക്കുന്നു. അഭിലാഷ് പൊൻകുന്നവും നീതു ശ്രീവത്സനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രമേയവും അവതരണവുമായെത്തിയ ഇൗ ഹ്രസ്വചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടു‌കയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com