ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ തൃശ്ശൂർ സിറ്റി പൊലീസ് ഒരുക്കിയ വ്യത്യസ്തമായ ഹ്രസ്വചിത്രമാണ് "അടയാളങ്ങൾ" . ഡ്യൂട്ടിക്കിടയിൽ പൊലീസുകാരൻ ആക്രമിക്കപ്പെട്ടതക്കം നിരവധി കാര്യങ്ങൾ അഞ്ചു നിമിഷം ദൈർഘ്യമുള്ള ചിത്രത്തിൽ ഭാഷയ്ക്ക് അതീതമായി, സ്പർശ്യമായ രീതിയിൽ പ്രതിപാദിക്കുന്നു. ഒടുവിൽ ,  പ്രേക്ഷകൻ തീർത്തും പ്രതീക്ഷിക്കാത്ത ക്ലൈമാക്സോടെ ചിത്രം ശുഭപര്യവസായി ആകുന്നു.

 

ലോകത്തിലെ ഏറ്റവും നന്മയുള്ള അടയാളങ്ങളാണ് മനുഷ്യത്വവും സഹവർത്തിത്വവും എന്ന് ചിത്രം നമ്മെ ബോധിപ്പിച്ചു തരുന്നു. ലോക്ഡൗൺ കാലഘട്ടത്തിലെ പൊതുജന സഹകരണത്തിനു തൃശ്ശൂർ സിറ്റി പോലീസ് നന്ദിയും പറയുന്നുണ്ട് ചിത്രത്തിൽ.

 

മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനും കൂടിയായ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ CPO അരുൺ കുന്നമ്പത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാസംവിധായകനും ക്യാമറാമാനുമായ സുധീപ് ഈയെസാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നത്. ബൈജു വാസു ക്യാമറ അസ്സോസിയേറ്റ് ചെയ്തിരിക്കുന്നു.

 

പൊലീസ് ഉദ്യോഗസ്ഥരായ ശ്രീമതി ഷിജി , സുന്ദരൻ, ജിജേഷ്, സുജിത് , പ്രകാശ് കെ എസ് , നിധീഷ് , ലിഗിൻ രാജ് .ടി എന്നിവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളായി അണിനിരന്നിരിക്കുന്നത്.

 

ഹ്രസ്വചിത്രം കാണാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT