പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന അപൂർവ ഹ്രസ്വചിത്രം

poovankozhi
SHARE

ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ കൊച്ചു സിനിമയാണ് പൂവൻകോഴി. പപ്പി ആൻഡ് കിറ്റി എന്റർടെയ്ൻമെന്റിനു വേണ്ടി ഉണ്ണി അവർമ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ക്ളാസിക് ഫാമിലി ഡ്രാമയാണ്. 

അനിതരസാധാരണമായ അതിജീവന സാമർത്ഥ്യം കാഴ്ചവെക്കുന്ന പൂവൻകോഴിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി പൂവൻകോഴി നിലകൊള്ളുന്നു. ചവിട്ടിയരക്കപ്പെടുന്ന വിഭാഗങ്ങൾ എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചും,അതിജീവിച്ചുമാണ് ഇവിടെ എത്തി നിൽക്കുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു.

ഒരു പൂവൻകോഴിയാണ് ചിത്രത്തിലെ നായകൻ. ആന, നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ  ജീവികളിൽ നിന്നും തികച്ചും വ്യത്യസ്തമായി,  കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിന്റെ സ്പർശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്. ആവിഷ്കരണ ശൈലി അതി മനോഹരവും അദ്ഭുതകരവുമാണ്.

മനുഷ്യജീവികൾക്ക് ഒപ്പം, പക്ഷിമൃഗാതികളുടെ, കാഴ്ച്ചവട്ടത്തിലൂടെയും കഥ പറയാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. പതിനായിരം സിനിമകളിൽ ഒന്നിനു മാത്രം നൽകാൻ കഴിയുന്ന ആസ്വാദനസുഖം തരുന്ന സിനിമയാണ് പൂവൻകോഴി .ഒരു പൂവൻകോഴിയെ നായകനാക്കി ,ആ കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുക്കാൻ ആത്മവിശ്വാസം മാത്രം പോര ,തികഞ്ഞ കലാബോധവും, ലക്ഷ്യബോധവും വേണം. സൗണ്ട് ഡിസൈനിങിലും എഡിറ്റിങിലും സംഗീതത്തിലും സിനിമ എറെ ശ്രദ്ധ ആകർഷിക്കുന്നു.

ജയൻ അവർമ, അർഷ, കുട്ടപ്പൻ, അഞ്ജു എ വി ,പ്രമോദ് പ്രിൻസ്, അബിൻ സജി, ജിബി സെബാസ്റ്റ്യൻ, രാജൻ പി, അഖിൽ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ, എന്നിവർ അഭിനയിക്കുന്നു.

പപ്പി ആൻഡ് കിറ്റി എന്റർടെയ്ൻമെന്റിനു വേണ്ടി സിജോ സി. കൃഷ്ണൻ നിർമിക്കുന്ന പൂവൻകോഴിയുടെ രചന, സംവിധാനം -ഉണ്ണി അവർമ, ഛായാഗ്രഹണം - തരുൺ ഭാസ്ക്കരൻ, കോ .പ്രൊഡ്യൂസർ - പി.എസ്.ജോഷി, എഡിറ്റർ - മനു ഭാസ്കരൻ ,സംഗീതം - അരുൺ ഗോപൻ, പ്രൊഡക്ഷൻ ഡിസൈനർ - മനു ഭാസ്ക്കരൻ, മേക്കപ്പ്, കോസ്റ്റ്യൂംസ് - ജിതാ ജോഷി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ.ബി, അസോസിയേറ്റ് ഡയറക്ടർ - ദിലീപൻ, അഭിലാഷ് ഗ്രാമം, അസിസ്റ്റൻ്റ് ഡയറക്ടർ - അരുൺ നാരായണൻ, അഖിൽ വിശ്വനാഥ്, നിഥിൻ, ഉണ്ണി,ജോഫിൻ അൽഫോൺസ്, അഖിൽ ശിവദാസ്, വി എഫ് എക്സ്- മനു ഭാസ്ക്കരൻ, അനന്ത് ദാമോദർ, സൗണ്ട് ഡിസൈൻ, മികസ്- നിഖിൽ വർമ്മ ,അസോസിയേറ്റ് ആർട്ട് ഡയറക്ടർ - രണ്ജിത്ത് എം.ടി, കളറിസ്റ്റ് - മനു ഭാസ്ക്കരൻ, പി.ആർ.ഒ- അയ്മനം സാജൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA