ഇവ ടീസർ

eva
SHARE

ആഷിക് ജിനു എന്ന പതിനൊന്ന് വയസ്സുകാരൻ സംവിധാനം ചെയ്ത ഇവ എന്ന മലയാള സിനിമയുടെ  ടീസർ ഇറങ്ങി. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യർ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റോധ  പ്രൊഡക്‌ഷൻസിന്റെ  ബാനറിൽ സുനിഷ.എൻ നിർമിക്കുന്ന ചിത്രമാണ് ഇവ. തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയർ. അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ  ചിത്രമാണിത്. 

പത്താം വയസ്സിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്  പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ട യുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇവ. ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ. പ്രശസ്ത നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ. കലേഷ്. അനിത. ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്എസിടി ഹുസൈൻ കോയ, വിപിൻ ഗുരുവായൂർ, ഷിബിൻ മാത്യു,  രാകേഷ് കല്ലറ, സന്ദീപ് രാജ, അനിൽ മാവടി, ടോണി വഴവറ, മാസ്റ്റർ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു. 

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദകൃഷ്ണൻ ആണ്. അസോസിയേറ്റ് ഡയറക്ടർ മിഥുൻ ലാൽ. പ്രൊഡക്‌ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എഡിറ്റിങ് റെനീഷ് ഒറ്റപ്പാലം.മനോഹരമായ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഐഎം സക്കീർ ആണ്. മേക്കപ്പ് പട്ടണം ഷാ നിർവഹിച്ചിരിക്കുന്നു.ആർട്ട്‌  ഡയറക്ടർ സന്ദീപ് രാജ്. വസ്ത്രാലങ്കാരം ഷാനു ഷാഹുൽ. കാസ്റ്റിംഗ് ഡയറക്ടർ രജിത ജിനു. സംഘട്ടനം റിയാസ്. വി എഫ് എക്സ് വിപിൻ രാജ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA