ADVERTISEMENT

പഞ്ചാബിലെ ഗ്രാമപ്രദേശത്തെ ഡൽഹിയിൽ പുനഃസൃഷ്ടിച്ച് ഒരു ഹ്രസ്വചിത്രം-  ദായി പെഹർ. ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ അഞ്ചു വിദ്യാർഥികളാണ് രണ്ടര മിനിറ്റ് എന്ന് അർഥമുള്ള ഈ ചിത്രത്തിനു പിന്നിൽ. പഠനത്തിന്റെ ഭാഗമായി തയാറാക്കിയ ചിത്രം ഇതിനോടകം ഒട്ടേറെ മേളകളിലും പുരസ്കാരം സ്വന്തമാക്കിക്കഴിഞ്ഞു. ലണ്ടൻ ഇന്റർനാഷനൽ മന്ത്‌ലി ഫിലിം ഫെസ്റ്റിവലിലെ ഔട്ട്‌‌സ്റ്റാൻഡിങ് പെർഫോമൻസ് ഉൾപ്പെടെയാണിത്. മലയാളിയായ അമൽ ദേവസ്യയുടേതാണു ചിത്രത്തിന്റെ കഥ. കശ്‍മീരിൽനിന്നുള്ള ഡാനിഷ് ക്വാസി, ബിഹാറിൽ നിന്നുള്ള ഖാഷിഫ് ഷകീൽ, യുപിയിൽ നിന്നുള്ള ജംഷൈദ് അലി, ഡൽഹിയിൽ നിന്നുള്ള പങ്കജ് റാവത് എന്നിവരാണ് അമലിനൊപ്പം ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. 

 

1990കളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന കൊലപാതകവും തുടർന്ന് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ‘നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന ഓരോ തെറ്റിനുമുള്ള ഫലം നാം തന്നെ അനുഭവിക്കേണ്ടിവരും എന്ന വിഷയത്തിൽനിന്നാണ് കഥ രൂപപ്പെടുന്നത്. ലോക്ഡൗൺ സമയത്താണ് ചിത്രീകരണം തുടങ്ങിയത്. ഞങ്ങൾതന്നെയാണ് പോസ്റ്റ്‌ പ്രൊഡക്‌ഷൻ ജോലികളടക്കം ചെയ്തത്. പഞ്ചാബിൽ പോയുള്ള ചിത്രീകരണം നടക്കാത്തതിനാൽ ഡൽഹിയിൽതന്നെ പഞ്ചാബിനെ പുനഃസൃഷ്ടിക്കുകയായിരുന്നു. പഴയകാല ആംബുലൻസ്, കസറ്റ് വിഡിയോ ഗെയിം അടക്കമുള്ളവയും കണ്ടെത്തിപ്പിടിക്കാനാണ് കുറച്ചു ബുദ്ധിമുട്ടിയത്...’– അമൽ ദേവസ്യ പറയുന്നു.

 

English Summary: Short Film 'Dhaai Peher' by Jamia Millia Islamia students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT