ചിരിപ്പിച്ച് അംബം നിധിവേട്ട; വിഡിയോ
Mail This Article
അംബം ആഷിഖ് ഭാനായ എന്ന വെബ് സീരീസിനു ശേഷം ഈ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ എപ്പിസോഡ് പുറത്തിറങ്ങിയിരിക്കുയാണ്. ബ്രിട്ടീഷ് കാലഘട്ടം മുതൽ ഒളിഞ്ഞിരിക്കുന്ന നിധി അന്വേഷിച്ചുള്ള സുഹൃത്തുക്കളുടെ യാത്രയാണ് എപ്പിസോഡിൽ ദൃശ്യവത്കരിക്കുന്നത്. ഉടനീളം നർമം മാത്രമാണ് ഉള്ളതെന്നതും ആകർഷണമാണ്.
തുടക്കം മുതൽ അവസാനം വരെ കാണികളെ ചിരിപ്പിക്കുന്ന ഈ എപ്പിസോഡിൽ കാണികളെ ത്രസിപ്പിക്കുന്ന ട്വിസ്റ്റും കാണാം. എപ്പിസോഡിന്റെ അവസാനം ഈ സുഹൃത്തുക്കൾ നേരിടുന്ന കാട്ടുമൂപ്പനും നിധിവേട്ട വ്ലോഗ് ചെയ്യാൻ എത്തുന്ന യൂട്യൂബേർസും കൂടെ ചേരുമ്പോൾ വെബ് സീരിസിന്റെ നർമ മുഹൂർത്തങ്ങൾ രസകരമാവുന്നു.
എപ്പിസോഡ് 3 എന്താവും എന്ന ആകാംഷ കാണികളിൽ നിറച്ചുകൊണ്ട് ആ സുഹൃത്തുക്കളുടെ നിധി അന്വേഷിച്ചുള്ള യാത്രയുടെ ഈ എപ്പിസോഡ് അവസാനിക്കുന്നത്.
വിശാഖ് ശിവയും കൂട്ടുകാരും ചേർന്നാണ് ഈ വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. രാജേഷ് എസ് അയിനിയർത്തലയിൽ ആണ് നിർമാണം.