റോഡി; ആദ്യാവസാനം ത്രില്ലടിപ്പിച്ച് മലയാള ഹ്രസ്വചിത്രം

roddy
SHARE

ലോകവ്യാപകമായി പ്രേക്ഷകര്‍ക്കിടയില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന് അത്തരം ചിത്രങ്ങള്‍ എല്ലാവരും സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു സര്‍വൈവല്‍ ത്രില്ലറുമായി ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ എത്തിയിരിക്കുകയാണ്. 

10ജി മീഡിയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡി എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാരംഗ് വി ശങ്കറാണ്. ആദ്യാവസാനം ത്രില്ലടിച്ച് കാണാന്‍ പറ്റുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുധീഷ് മോഹനാണ്. നിരവധി ഷോര്‍ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖിലേഷ് ഈശ്വറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരീപ്പിച്ചിരിക്കുന്നത്. അഖിലേഷിനൊപ്പം ശ്രീകാന്ത് രാധാകൃഷ്ണന്‍, ജയശങ്കര്‍ എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോക്ഡൗണ്‍ പരിമിതികളില്‍ നിന്നുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു രാത്രി നഗരത്തില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരന്‍ അവിചാരിതമായി ഒരു പ്രശ്നത്തില്‍ ചാടുന്നതും അതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് റോഡിയുടെ മൂലകഥ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS