‘ഈവ’ തായ്‌ലാൻഡിൽ !

eva
SHARE

ബംഗാളി താരം പായൽ മുഖർജി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച, പതിനേഴ് മിനിട്ട് മാത്രം ദൈർഘ്യമുള്ള 'ഈവ' എന്ന മലയാള ചിത്രത്തിന്റെ  വേൾഡ്  പ്രീമിയർ തായ്‌ലാൻഡിൽ. സെപ്റ്റംബർ 17 മുതൽ 21 വരെ ബാങ്കോക്കിൽ നടക്കുന്ന 'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഈവ പ്രദർശിപ്പിക്കും. തായ്‌ലാൻഡിന്റെ ഔദ്യോഗിക ചലച്ചിത്ര മേളയാണ്  'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ. മത്സരവിഭാഗത്തിലാണ് 'ഈവ'. സോഹൻലാൽ ആണ് സംവിധാനം.

വസ്‌ത്രങ്ങൾ നഷ്ടപ്പെട്ട് ഒരു രാവും പകലും പബ്ലിക് ടോയ്‌ലെറ്റിൽ കഴിയേണ്ടി വന്ന പെൺകുട്ടിയുടെ കഥ

പറയുന്ന 'ഈവ', ഇക്കഴിഞ്ഞ നവംബർ മാസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചിത്രീകരിച്ചതാണ്. 

ഗ്രിഫിൻമാർക്ക് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനോഘ രാജനാണ് 'ഈവ' നിർമിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം : വിഷ്ണു പ്രഭാകർ, കല: ഋഷി, എഡിറ്റ്: മനോജ്, സംഗീതം: ധീരജ് സുകുമാരൻ, കാസ്‌റ്റിംഗ്‌: റുബിയ ബാനർജി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA