പാപ്പന്റേം സൈമന്റേം പിള്ളേർ; റിലീസ് ചെയ്തു

pappen
SHARE

സ്വിസ് ടെലിമീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷിജോ വർഗീസ് സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമ ഓഗസ്റ്റ് 29ന് Plexigo, Ziea, Lime Light എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തു. അൻപതോളം ഹ്രസ്വ ചിത്രങ്ങൾ രജനയും സംവിധാനവും നിർവഹിച്ച അനുഭവസമ്പത്തുമായാണ് ഷിജോ വർഗീസ് വരുന്നത്. 

ഒരു നടൻ കൂടിയായ ഷിജോ വർഗീസ് കാലിക പ്രസക്തമായ ഒരു വിഷയമാണ് സിനിമയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ക്വട്ടേഷൻ സംഘത്തിന്റെ പിടിയിൽ അകപ്പെട്ട് പോകുന്ന യുവത്വത്തിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. യുവതലമുറ എങ്ങനെ ആകരുതെന്ന്ഈ ചിത്രം എടുത്ത് കാണിക്കുന്നു. നഗരത്തിലെ കുപ്രസിദ്ധരായ ക്വട്ടേഷൻ നേതാക്കൾ ആണ് പാപ്പനും സൈമനും. അവരാണ് നഗരം നിയന്ത്രിക്കുന്നത്.

കൊല്ലാനും ചാവാനുമായി ഒരു പറ്റം യുവാക്കൾ സംഘത്തിലുണ്ട്. ഇവർക്ക് വേണ്ടി കൊന്നും ചത്തും ജീവിച്ചു തീർക്കുന്ന  യുവാക്കളുടെ കഥ പറയുന്ന സിനിമ, വർത്തമാന കാലത്തിന്റെ നേർക്ക് പിടിച്ച കണ്ണാടിയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും  ഷിജോ വർഗീസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 

ഗാനരചന : പ്രസാദ് പാറപ്പുറം, സോജിൻ ജെയിംസ് സംഗീതം :കലാമണ്ഡലം ജോയി ചെറവത്തൂർ, ശൈലേഷ് നാരായണൻ, അനുരാജ് ശ്രീരാഗം  പാടിയത് :കാരൂർ ഫാസിൽ, മുരളികൃഷ്ണ, നോബി ജേക്കപ് അഭിയയിച്ചവർ : ജെയിംസ് പറക്ക, കോട്ടയം പ്രദീപ്, കണ്ണൂർ വാസുട്ടി, ബിനു അടിമാലി, നാരായൺകുട്ടി,ശിവാനന്തൻ, സാന്തകുമാരി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA