ADVERTISEMENT

ധനുഷ് എസ്. നായർ സംവിധാനം ചെയ്ത് കോവിഡ് പശ്ചാത്തലം ആയി ഒരുങ്ങിയ 'എ ഹാപ്പി സർപ്രൈസ് ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. കോവിഡ് ആദ്യ വ്യാപന കാലത്ത് കാനഡയിൽ നിന്നും നാട്ടിൽ എത്തുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.ലില്ലീസ് ഓഫ് മാർച്ച്‌ എന്ന മലയാള ചിത്രം സംവിധാനം ചെയ്ത സതീഷ് തരിയനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.വിശ്വനാഥ് ലോജി മറ്റൊരു ശ്രദ്ധേയ വേഷം ചെയ്തിരിക്കുന്നു.

 

ക്ലബ്‌ മൂവിസ് പ്രൊഡക്‌ഷൻസ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനൂപ് പിള്ള. ഛായാഗ്രഹണം ശരത് ആർ നായർ, എഡിറ്റിങ് ടിജോ കൊടത്തുശ്ശേരി.അഷ്‌കർ മുഹമ്മദ്‌ ഒരുക്കിയ ഒരു മനോഹര ഗാനവും ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്. വരികൾ അമൽ മനക്കുന്നേൽ. യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം ഫ്രണ്ട്‌സ് ടാക്കീസ് പ്രൊഡക്‌ഷൻസ് യുട്യൂബ് ചാനലിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT