ADVERTISEMENT

ജീവിതത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ താത്വികമായോ ചോദ്യങ്ങളോ ഗഹനമായ ഉത്തരങ്ങളോ ‍ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഇല്ലാതെയാണ് ഈ ലോക്ഡൗൺ കാലത്ത് ‘ചൊറ’ പ്രേക്ഷകർക്കു മുന്നിലത്തിയത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു വിഡിയോ ഗെയിം പോലെ കണ്ടുരസിക്കാവുന്ന ലളിതമായ ഈ ആക്‌ഷൻ – കോമഡി ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

 

മാമ്പിള്ളി മൂവിഹൗസ് നിര്‍മിച്ച്, ചങ്ങാതികൂട്ടം പിക്ചേഴ്സ് അവതരിപ്പിക്കുന്ന ‘ചൊറ’ ഒരൊറ്റ രാത്രിയിലെ ഏതാനും മിനിറ്റുകളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഒരു വലിയ വീട്ടിൽ മോഷ്ടിക്കാൻ കയറുന്ന കള്ളന്മാരുടെ സംഘം. അവിടെ അവരെ കാത്തിരുന്നത് വിചിത്രമായൊരു അനുഭവമാണ്. അതിനെ നേരിടാനുള്ള ശ്രമമാണ് ‘നോ ലോജിക്, നോ മെസേജ് ചിത്രം’ എന്നു സംവിധായകൻ തന്നെ വിശേഷിപ്പിക്കുന്ന ചൊറ. രസകരമായ രംഗങ്ങളും മികച്ച ദൃശ്യങ്ങളും അഭിനേതാക്കളുടെ പ്രകടനവും ശ്രദ്ധേയമാണ്. 

 

റൊമേഷ് രാജൻ മാമ്പിള്ളി എഴുതി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിനുവേണ്ടി ദൃശ്യങ്ങൾ പകർത്തിയത് ലാൽ ബാഗ് ഫെയിം ആന്റണി ജോ ആണ്. ഇബ്രു എഫ്എക്സാണ് എഡിറ്റിങ്. ബിടെക് അടക്കമുള്ള ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായ ജോഷി മേടയിലാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രുതിന്‍ തോമസും പ്രശോഭ് പ്രസാദുമാണ് മറ്റ് അഭിനേതാക്കൾ. പശ്ചാത്തല സംഗീതം ക്രിസ്റ്റി ജോര്‍ജും ആക്‌ഷൻ രംഗങ്ങൾ ശ്രവണ്‍ സത്യയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT