ലോക റെക്കോർഡിൽ ‘കുട്ടി ദൈവം’

kutty-daivam
SHARE

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമാണവും നിര്‍വഹിച്ച കുട്ടി ദൈവം എന്ന ഹസ്വചിത്രം ലോക ശ്രദ്ധനേടുന്നു. ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ഗണത്തിലാണ് ചിത്രം ലോക റെക്കോർഡിൽ ഇടം നേടിയത്. രാജ്ഭവനിൽ നടന്ന  ചടങ്ങിൽ  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് സംവിധായകന് കൈമാറി

awa

മാധ്യമ പ്രവർത്തകനും  പ്രോഗ്രാം പ്രൊഡ്യൂസറുമായ  സജീവ് ഇളമ്പലാണ് കുട്ടി ദൈവത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത. നിരവധി പരസ്യചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള സനൽ ലസ്റ്ററാണ് ക്യാമറ.

മലയാളത്തിലെ പ്രമുഖ താരങ്ങളായ പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, നസീർ സംക്രാന്തി, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുരുക്കൾ , മാസ്റ്റർ കാശിനാഥൻ  തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എഡിറ്റിങ് നിഹാസ് നിസാർ, ആർട്ട്-ഓമനക്കുട്ടൻ, കോസ്റ്റ്യൂം-രേഷ് കുമാർ, മേക്കപ്പ് നിഷ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോമോൻ ജോയ്, സ്റ്റിൽസ്-അരുൺ, ഡബ്ബിങ് ( നായിക) -കൃപ പ്രകാശ്.ലോക റെക്കോർഡിൽ ‘കുട്ടി ദൈവം’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA