ADVERTISEMENT

‘ഓഖി’ പശ്ചാത്തലത്തിൽ പൂന്തുറ തീരദേശത്തുവച്ച് പൂർണമായി ചിത്രീകരിച്ച  ആ. കാ. മ. ( ആ കാറ്റും മഴയും) എന്ന ഹ്രസ്വചിത്രത്തിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഗ്രാന്റ് മാസ്റ്റർ  സർട്ടിഫിക്കേഷൻ അവാർഡ് കരസ്ഥമാക്കി ആൽഡോ എ ക്ലമന്റ്. സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥിയായിരുന്നപ്പോള്‍ ആൽഡോ സംവിധാനം ചെയ്ത ചിത്രമാണ് പുരസ്കാരം നേടിയത്.

 

കഴിഞ്ഞ വർഷം സൈബർ കെണിയെ പശ്ചാത്തലമാക്കി ഈ ടീം തയാറാക്കിയ ‘എന്നിൽനിന്ന് അകലേക്ക്’ എന്ന ഹ്രസ്വചിത്രത്തിന് കേരള സംസ്ഥാന ഗവൺമെന്റിന്റെ ബെസ്റ്റ് സ്ക്രിപ്റ്റ് റൈറ്റർ ഓഫ് കേരള ഉൾപ്പെടെ നാല് അവാർഡുകൾ നേടാനായിരുന്നു.

 

നവീൻ.ബി.രാജ്, ആകാശ്.ജെ.എസ് (ക്യാമറ) ആകാശ് ഷാനവാസ് (എഡിറ്റിംഗ്)അജുമൽ ജലീൽ (സംഗീതം) ഡബ്ബിങ് തുടങ്ങിയ എല്ലാ മേഖലകളിലും പ്രവർത്തിച്ചത്  സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികളായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായ ആന്റണി ക്ലമന്റിന്റെയും മറ്റ് അധ്യാപകരുടെയും പിന്തുണ ഇവർക്ക് പ്രചോദനമായി. ബാംഗ്ലൂർ സെന്റ് ജോസഫ്സ് കോളജിൽ ബികോമിന് അഡ്മിഷൻ നേടിയ ആൽഡോ പഠനത്തോടൊപ്പം സംവിധാനവും തുടർന്നുകൊണ്ടുപോകുന്നതിനാണ് ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT