ADVERTISEMENT

താരസഹോദരങ്ങളായ നെബിഷ് ബെൻസൺ, ഷെബിൻ ബെൻസൺ ഒരുക്കിയ കനവ് എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. സ്വപ്നം കാണുവാൻ ഭയമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ.ജെ. ബേബി സ്ഥാപിച്ച കനവ് എന്ന എഡ്യൂക്കേഷനൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. നെബിഷ് ബെൻസൺ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ഡോക്യൂമെന്ററിയുടെ നിർceണം യൂസൽ ഫിലിംസ്, വില്ലൻസ് ഓഫ് വിന്റർ, മൂഖ്നായക് പിക്ച്ചേർസ് എന്നിവയുടെ ബാനറിൽ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെൻസൺ, ഷെബിൻ ബെൻസൺ എന്നിവർ ചേർന്നാണ്.

 

കേരളത്തിന്റെ വടക്കൻ ഭാഗമായ വയനാട് ജില്ലയിലാണ് കഥ നടക്കുന്നത്, 3 തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത കാലവും, വർത്തമാന കാലഘട്ടത്തെയും, ഭാവിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പാട്ടുകളിലൂടെ- കഥകൾ പറയുന്ന അവരുടെ സാധാരണ രീതിയെയാണ് കഥയിൽ സമഗ്രമായി ഉപയോഗിച്ചിരിക്കുന്നത്.

ഒരു എഴുത്തോ രേഖകളിലോ സൂക്ഷിക്കപ്പെടാത്ത ഈ മനോഹരമായ ഗാനങ്ങൾ അവരുടെ ചുറ്റുമുള്ള എന്തിനെക്കുറിച്ചും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

ഈ ദുഃഖകരമായ വസ്തുത നിലനിൽക്കുന്നതിനാൽ ഈ പാട്ടുകളെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു, അതിനുള്ള ഒരു ശ്രമമാണ് ഈ ഹ്രസ്വ ഡോക്യുമെന്ററി.

 

ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് അഭിനവ് യു.വിയും, ജേക്കബ് റെജിയും ചേർന്നാണ്. ഷെബിൻ ബെൻസൺ കോ-പ്രൊഡ്യൂസറും, സുജിത മേനോൻ ഈ ഡോക്യൂമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. സംഗീതവും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ഹരികൃഷ്ണ കുന്നത്താണ്. ഇവാൻ മൈക്കിൾ ഡിഐ കളറിസ്റ്റ്. ആൽവിൻ വർഗീസ് അസോസിയേറ്റ് ഡിഒപി, കെവിൻ ലൂയിസ് അസിസ്റ്റന്റ് ഡയറക്ടർ. അശ്വഘോഷ് വിദ്യയുടെ സഹായത്തോടെ ജോയൽ ജെയിംസാണ് ഡോക്യൂമെന്ററിയുടെ സൗണ്ട് റെക്കോർഡിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

 

സൗണ്ട് മിക്സിങ്ങും മാസ്റ്ററിങും രാഹുൽ ആർ. ഗോവിന്ദ (സപ്ത റെക്കോർഡ്സ്), പോസ്റ്റർ ഡിസൈൻ ജീവനാഥ് വിശ്വനാഥ്. സബ്ടൈറ്റിൽ ആനന്ദ് പീറ്റർ. കളർ ഗ്രേഡിങ് സ്റ്റുഡിയോ-ഹിപ്പി ഫിലിംസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT