നിതിൻ നായകനായ ഹ്രസ്വചിത്രം; ‘ഐസൊലേറ്റഡ്’

nitin
SHARE

കോവിഡ് മഹാമാരിക്കാലത്തെ ഒറ്റപ്പെടലിന്റെ തീവ്രത വെളളിത്തിരയിൽ ആവിഷ്കരിച്ച് ഐസൊലേറ്റഡ് എന്ന ഹ്രസ്വചിത്രം. നടൻ നിതിൻ തോമസ് തിരക്കഥ എഴുതി സംവിധാനം െചയ്ത ചിത്രത്തിൽ സംവിധായകനൊപ്പം ദീപിക ആനന്ദ്, ശ്രീലക്ഷ്മി, അമയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിതിന്റെ അഭിനയപ്രകടനം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. ബാലു എന്ന കഥാപാത്രമായി നിതിൻ എത്തുന്നു.

ഗൾഫില്‍ നിന്നും നാട്ടിലെത്തുന്ന ബാലു എന്ന കഥാപാത്രം കോവിഡ് പ്രോട്ടോക്കോളുകള്‍ ഒന്നും പാലിക്കാതെയാണ് ജീവിക്കുന്നത്. എന്നാല്‍ അത് അയാളുടെ ജീവിതത്തില്‍ വരുത്തി വയ്ക്കുന്ന നഷ്ടം വളരെ വലുതാണ്. നമ്മള്‍ സ്വയം ശ്രദ്ധിക്കാതിരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നമുക്ക് പ്രിയപ്പെട്ടവരാണെന്നും, നമ്മളുടെ അനാസ്ത മാത്രമാണ് ആ നഷ്ടത്തിന് കാരണം എന്ന് തിരിച്ചറിയുന്നതും നല്ലതാണ് എന്ന സന്ദേശവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.

ആനി സോഫിയ നിര്‍മിച്ച ചിത്രത്തിന് മോന്‍സി വര്‍ഗ്ഗീസ് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. എല്‍വിന്‍ ജെയിംസും ജയപ്രകാശ് ജെയും ചേര്‍ന്ന് ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സംവിധായകന്റെ ഉദ്ദേശത്തെ കൃത്യമായ താളത്തില്‍ ആസ്വാദകരില്‍ എത്തിക്കും വിധമാണ്. വിജി അബ്രഹാം ആണ് ചിത്രസംയോജകന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA