ADVERTISEMENT

5 മിനിറ്റിൽ താഴെയുള്ള ചെറുചിത്രങ്ങൾക്കായി രാജ്യാന്തര ദേശീയ മൈക്രോഫിലിം ഫെസ്‌റ്റിവലിന്  കൊച്ചിയിൽ വേദിയൊരുങ്ങുന്നു. മികച്ച വിദേശ ചിത്രം, ദേശീയ ചിത്രം, പ്രാദേശിക ചിത്രം, സാമൂഹ്യ പ്രസക്തിയുള്ള ചിത്രം, പരിസ്ഥിതി സൗഹൃദ ചിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കായും പ്രത്യേക വിഭാഗമുണ്ട്. വ്യക്തികത വിഭാഗങ്ങളിലും പുരസ്‍കാരം ഏർപ്പെടുത്തിയിരിക്കുന്നു. 

 

മികച്ച ചിത്രത്തിന് 50,000 രൂപയും ക്രിസ്റ്റൽ ലീഫ് അവാർഡ് ശില്‌പവും പ്രശസ്‌തി പത്രവും പുരസ്‌കാരമായി നൽകും. അന്തർദേശീയ തലത്തിൽ 200 ൽ പരം സിനിമാ പ്രവർത്തകരിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടു നേടുന്ന ചിത്രമാണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുക. പ്രമേയത്തെ അടിസ്ഥാനമാക്കിയും അല്ലെതെയുമുള്ള ചിത്രങ്ങൾക്കും പങ്കെടുക്കാം. പ്രദർശന വിഭാഗത്തിൽ പ്രശസ്‌ത സിനിമാപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവർ നിർമിച്ച ചിത്രങ്ങൾക്കായുള്ള സെലിബ്രിറ്റി ലീഗായ 'പർപ്പിൾ സോൺ' ആണ് മേളയുടെ പ്രധാന ആകർഷണം. 

 

വിവിധ വിഭാഗങ്ങളിലായി 5 ലക്ഷത്തിൽപരം രൂപയുടെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 3,4,5 തീയതികളിൽ കൊച്ചിയിൽ വെച്ച് നടത്തുന്ന ഫെസ്‌റ്റിവലിന് മേയർ അഡ്വ: എം. അനിൽകുമാർ ചെയർമാൻ, രാജാജി മാത്യു തോമസ് ചീഫ് കോ-ഓർഡിനേറ്റർ, സംവിധായകൻ മധു നാരായണൻ ഫെസ്‌റ്റിവൽ ഡയറക്ടർ, സംവിധായകൻ ജിയോ ബേബി പ്രോഗ്രാം ഡയറക്ടർ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്. മേളയോടനുബന്ധിച്ച് സിനിമാ സാങ്കേതിക മേഖലയിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം ഒക്ടോബർ 30.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.imffk.com എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടുക. ഫോൺ: 9497131772 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT