പുംശ്ചലി; ഹ്രസ്വചിത്രത്തിന് ദേശീയ അംഗീകാരം

pumschali
SHARE

നിഷ നായർ സംവിധാനവും രചനയും നിർവഹിച്ച പുംശ്ചലി എന്ന ചിത്രത്തിന് ബെംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഹൗസ് ദേശിയ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച കഥക്കുള്ള അവാർഡ്. പത്ത് സംസഥാനങ്ങളിൽ നിന്നും വന്ന ആയിരം എൻട്രികളിൽ നിന്നാണ് പുംശ്ചലിക്കു ദേശീയതലത്തിൽ അവാർഡ് കിട്ടിയത്. ഇതിനോടകം ഇരുപത്തിയെട്ടോളം അവാർഡുകൾ ഈ മിനി മൂവി സ്വന്തമാക്കിയിരിക്കുന്നു. നൈസല്‍ ഹസ്സനും ദീപിക ശങ്കറും ഇതിൽ അഭിനയിച്ചിരിക്കുന്നു.

സമൂഹത്തിൽ ഒഴിവാക്കപ്പെട്ടവരും പരിഗണിക്കാത്തവരുമായ വേശ്യകളുടെ  മനസ്സിലെ സ്വപ്നവും വേദനയും കവിതാത്മകമായി ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് പുംശ്ചലി. സോപാനം പ്രൊഡക്‌ഷൻസ് ആൻഡ് ഒസാമ ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമാണം.

മലയാള സംഗീത സംവിധായകൻ ബെർണീയുടെ മകനും സംഗീത സംവിധായാകുനുമായ ടാൻസെൻ ബെർണീയും ശങ്കർ പല്ലാവൂരും ആണ് സംഗീതം. പാടിയത് സംവിധായികയുടെ ഭർത്താവായ മധു നായർ ആണ്. ഛായാഗ്രഹണം ജിജോ ജോൺ ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS