സംഭവാമി യുഗേ യുഗേ; ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു

sambhavami
SHARE

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അശ്രദ്ധ കൊണ്ട് സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ സരസമായും ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയും പറയുന്ന സംഭവാമി യുഗേ യുഗേ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച തീർപ്പ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിനീത് രാധാകൃഷ്ണൻ ആണ് ഈ ചിത്രവും  സംവിധാനം ചെയ്തിരിക്കുന്നത്.

യഥാർഥ ജീവിതത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയതാണ് ഈ ചിത്രം . പ്രേക്ഷകർക്കും അവരുടെ ജീവിതവുമായി ബന്ധ പ്പെടുത്താൻ കഴിയുന്ന കഥ പറയുന്ന ഈ ചിത്രം മനോരമ മ്യൂസിക് യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്.

രഞ്ജിത് രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ പി., കാക്കനാട്ട് രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോ. ദിവ്യ സദാനന്ദൻ ആണ് . മ്യൂസിക് അജിത്ത് പ്രകാശ്, മിക്സിംഗ് റിച്ചാർഡ് കെ.ജി. (ചേതന സ്റ്റുഡിയോസ് ), കഥ, തിരക്കഥ, ക്യാമറ, എഡിറ്റിങ് - വിനീത് രാധാകൃഷ്ണൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA