ആസ്വാദക ശ്രദ്ധ നേടി ‘നിനവെല്ലാം നിത്യ’ എന്ന ഹ്രസ്വ ചിത്രം. റിലീസ് ചെയ്തു ദിവസങ്ങൾക്കകം ലക്ഷത്തിലധികം പ്രേക്ഷകരെയാണു ചിത്രം സ്വന്തമാക്കിയത്. ചങ്ങനാശ്ശേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണു ‘നിനവെല്ലാം നിത്യ’യ്ക്കു പിന്നില്‍.
പ്രണയം പ്രേമയമാക്കിയാണു ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഹരി, അഖില്‍ സോമന്‍ എന്നിവരുടെ തിരക്കഥയിൽ അൻഫാസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. സ്വാതി കമൽ ചിത്രീകരണവും അതീഷ് കെ.പി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
ലിബിൻ വര്‍ഗീസ്, നീതു നന്ദകുമാര്‍, മുഹമ്മദ് ഹിഷാം, ജോസ് പി ജേക്കബ്, ഷിഹാബ് എം ജമാല്‍, കൃപ രാജു, സിനി ജോസഫ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മനോഹരമായ ഒരു ഗാനം കൂടി ഉൾപ്പെടുത്തിയാണ് ‘നിനവെല്ലാം നിത്യ’ പ്രേക്ഷകർക്കരികിലെത്തിയത്. വിനോദ് ഗോപി തിരുവല്ലയുടെ വരികൾക്ക് മിഥുന്‍ സജി റാം ആണ് ഈണമൊരുക്കിയത്.