ADVERTISEMENT

എഴുത്തുകാരന്‍ സേതുമാധവന്റെ ‘ഓൺലൈൻ’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ‘മോം’ ഹ്രസ്വ ചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. മലയാളിയും അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ വിനോദ് മേനോൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. സർഗവേദി സാൻഫ്രാൻസിസ്കോ ആണ് ചിത്രത്തിന്റെ നിർമാണം. 

 

അമ്മ എന്ന വാക്കിന്റെ ആഴവും അർഥവും അടയാളപ്പെടുത്തുന്ന ചിത്രം, തിരക്കേറിയ പ്രവാസ ജീവിതസാഹചര്യങ്ങൾ കൂടി വരച്ചുകാണിക്കുന്നു. അവതരണത്തിലെ പുതുമകൊണ്ട് ചുരുങ്ങിയ സമയത്തിനകം ‘മോം’ ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

 

സർഗവേദി സാൻഫ്രാൻസിസ്കോ നിർമിക്കുന്ന രണ്ടാം ഹ്രസ്വ ചിത്രമാണിത്. ആദ്യ ചിത്രമായ ‘ചങ്ങമ്പുഴ പാർക്ക്’ വലിയ പ്രേക്ഷകസ്വീകാര്യത നേടിയതാണ്. ‘ചങ്കമ്പുഴ പാർക്കി’ന്റെ പിന്നണി പ്രവർത്തകരാണ് ‘മോം’ എന്ന ചിത്രത്തിനു വേണ്ടിയും കൈകോർത്തത്. വർഗീസ്, നിമ്മി മനു, ഡെന്നീസ് പാറേക്കാടൻ, ശരത് ചങ്ങരം കുമരത്ത് എന്നിവർ ചിത്രത്തിൽ പ്രേധാന വേഷങ്ങളിലെത്തുന്നു. 

 

ടോം ആന്റണി അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. മനോജ് ജയദേവനും ജോജൻ ആന്റണിയും ചേർന്നാണു ഛായാഗ്രഹണം നിർവഹിച്ചത്. സിന്ധു നായർ ചിത്രത്തിനു വേണ്ടി ഗാനരചന നിർവഹിച്ചു. ലോയ്ഡ് ജോർജ്ജ് പശ്ചാത്തല സംഗീതമൊരുക്കി. മനോജ് ജയദേവൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT