ADVERTISEMENT

മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് പ്രോജക്ടിന്റെ ഭാഗമായി നിക്കോൺ മിഡിൽ ഈസ്റ്റിന്റെ സഹകരണത്തോടെ ചലച്ചിത്ര താരവും പ്രോജക്ട് സിഇഒയുമായാ രവീന്ദ്രന്റെ നേതൃത്വത്തിൽ ദൃശ്യഭാഷ സാക്ഷരത ശില്പശാല സംഘടിപ്പിച്ചു. കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി സിനിമാ താല്പര്യമുള്ള യുവാക്കളെ കണ്ടെത്തിയാണ് പരിശീലന കളരി നടത്തിയത്. കൂത്തുപറമ്പ്  ചെയർപേഴ്സൻ സുജാത ശിൽപ്പശാല ഉല്ഘാടനം ചെയ്തു. കൗൺസിലർമാരായ മുഹ്‌ഹാമദ് റാഫി, ബിജു, കെ അജിത എന്നിവർ  സംബന്ധിച്ചു.

ravindran-w

 

ravindran-2

കണ്ണൂർ കൂത്തുപറമ്പ് പരിസര പ്രദേശങ്ങളിലായി പ്രോജക്റ്റിന്റെ ഭാഗമായി 'കണ്ട്റകുട്ടി' എന്ന ഹ്രസ്വചിത്രം ചിത്രീകരിച്ചു. സാദിഖ് കാവിൽ കഥ- തിരക്കഥ നിർവഹിച്ചു.  നടൻ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ അബുദാബി ചാപ്റ്റർ ആണ്  ഈ ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ മാസ്റ്റർ അനുദേവ് , ഷിജിന സുരേഷ്, ഷഫീഖ് തവരയിൽ, ശ്രീരാജ് , ശ്രീ ലക്ഷ്മി,  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശില്പശാലയിൽ പങ്കെടുത്തവരിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു സിനിമ നിർമാണ പരിശീലനം നൽകിയായിരുന്നു ചിത്രീകരണം. ശില്പശാലയിൽ പങ്കെടുത്തവരെ കൂടാതെ കൂത്തു പറമ്പിലെ ഒട്ടേറെപേർ ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി പ്രവർത്തിച്ചു.

 

ഹരിപ്രസാദ് കാഞ്ഞങ്ങാട്, ഫൈസൽ എറണാകുളം, എന്നിവരാണ്  ഛായാഗ്രഹണം നിർവഹിച്ചത്. എസ്. ശ്രീരാജ് ശബ്ദലേഖനം നിർവഹിച്ചു. കണ്ണൂർ കൂടാതെ പ്രോജക്റ്റിന്റെ ഭാഗമായി ശില്പശാലയും തുടർന്നുള്ള ചിത്രീകരണവും തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ സ്ഥലങ്ങളിലും നടത്തുമെന്ന് നടൻ രവീന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT