ശ്രദ്ധേയമായി ‘ദ് വൈറ്റ് ഷാഡോ’; ഹ്രസ്വചിത്രം

shadow-2
SHARE

കുടുംബജീവിതത്തിലെ താളപിഴകൾ എങ്ങനെ പുതു തലമുറ നോക്കികണണം എന്നു വരച്ചു കാട്ടുകയാണ്  ചെറുചിത്രം ‘ദ് വൈറ്റ് ഷാഡോ’. ഒറ്റപെട്ടു പോകുന്ന ചില സാഹചര്യങ്ങളിൽ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളെ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

കേരളത്തിലും കുവൈറ്റിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചെറു ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിഷാദ് കാട്ടൂർ രചിച്ചു ശബരി ഹരിദാസ് ഈണം നൽകി സൈനുൽ ആബിദ് ആലപിച്ച ഈ ചിത്രത്തിലെ  ഗാനം മനോരമ മ്യൂസിക് ആണ് റിലീസ് ചെയ്തിരിക്കുന്നത്.

മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയ ആയ മനോഹരി ജോയിയോടൊപ്പം ബിൻസ് അടൂർ, ഡോ. ദേവിപ്രിയ, ലിജോ ഉലഹന്നൻ, ഷെറി ഫിലിപ്പ്, രാജീവ്‌, സിന്ധു എന്നിവർ അഭിനയിക്കുന്നു. അനിൽ സക്കറിയ ചെന്നങ്കര കഥ എഴുതി സംവിധാനം ചെയ്തിയ്ക്കുന്ന ഈ ചെറു ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി ജിൻസ് തോമസും ക്യാമറ വിനു സ്നിപേഴ്സ്, സിറാജ് കിത് ഉം , ബിജു ഭദ്ര എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS