ആഷിഖ് എം.എ. സംവിധാനം ചെയ്ത സൈക്കളോജിക്കൽ ത്രില്ലർ ഹ്രസ്വചിത്രം ‘മെമെന്റ്’ ശ്രദ്ധ നേടുന്നു. വിദേശ താരങ്ങൾ അണിനിരക്കുന്ന ചിത്രം സാങ്കേതികപരമായും മികച്ചു നിൽക്കുന്നു. പ്രമുഖ നിർമാതാവായ ഷാജി മാത്യുവാണ് നിർമാണം.
നിരവധി സംവിധായകർക്കൊപ്പം സിനിമാ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള ആഷിഖിന്റെ ആദ്യ സ്വതന്ത്ര സംരംഭമാണിത്. ജീവിതത്തിനും മരണത്തിനുമിടയിൽ കൃത്യമായ തീരുമാനം എടുക്കാനാകാതെ ആത്മഹത്യയ്ക്കൊരുങ്ങുന്ന രണ്ട് പേരുടെ ഇടയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
അബു താഹിർ, റമീസ് രാജ എന്നിവര്‍ ചേർന്ന് ക്യാമറ. എഡിറ്റിങ്, വിഎഫ്എക്സ് നിതീഷ്, സംഗീതം അനിൽ കൃഷ്ണൻ, ആർട്ട് സുമേഷ് എസ്.