മനോഹരം ഈ ‘പൂവ്’; വിഡിയോ

poov
SHARE

പലപ്പോഴായി പറഞ്ഞുതേഞ്ഞ പെൺക്കഥകൾ ഇപ്പോഴിതാ കറുപ്പിലൂടെയും വെളുപ്പിലൂടെയും ആവിഷ്കരിക്കപ്പെടുമ്പോൾ അതിനൊരു പുതുമയുണ്ട്. ആ പുതുമയാണ് ‘പൂവ്’ പങ്കുവയ്ക്കുന്നത്. ‘പെണ്ണനുഭവങ്ങൾ മിക്കവാറും കറുപ്പുതന്നെ. കാലമവളെ അബലയാക്കിയത് കറുപ്പുകലർന്ന അനുഭവങ്ങൾക്കൊണ്ടാണെന്നു പറയേണ്ടിവരും.

ആൺ-പെൺ സമത്വങ്ങളുടെ മുറവിളികൾക്കുമിടയിലും സ്ത്രീ അബലതന്നെയാണെന്നു ഒളിഞ്ഞും തെളിഞ്ഞും പ്രാഖ്യാപിക്കപ്പെടുന്ന പെണ്ണിടങ്ങൾ അവൾക്കുമുന്നിൽ- നമുക്കുമുന്നിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവരുടെ കഥയാണ് ചിത്രം പറയുന്നത്.’–പൂവ് സിനിമയുടെ അണിയറ പ്രവർത്തകരുടെ വാക്കുകൾ

സമീർ ബാബുവിന്റെ സംവിധാനമികവിൽ കാവ്യ, ഡാനി, സായ്കുമാർ സുദേവൻ, സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി), ഹൃതു, കെ.ദിപിൻ, സജിത് തോപ്പിൽ എന്നിവർ കഥാപാത്രങ്ങളായെത്തുന്ന 'പൂവ്' നിർമിച്ചിരിക്കുന്നത് നിഷാദ് ഖാനും സജിത് തോപ്പിലും ചേർന്നാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, ഛായാഗ്രാഹണംതുടങ്ങി മറ്റെല്ലാ സാങ്കേതികവിദ്യയും കൈകാര്യം ചെയ്തിരിക്കുന്നത് സമീർ ബാബുതന്നെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS