ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ഇതില്‍ പല പ്രണയങ്ങളും പൂര്‍ണതയില്‍ എത്താറില്ല. പാതിവഴിയില്‍ മുറിഞ്ഞ് പോകുന്ന പ്രണയങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുക വിരഹങ്ങള്‍ മാത്രമാവും. ആ അവസ്ഥയില്‍ നിന്ന് മോചിതനാകാനും തനിക്ക് അടുത്തുള്ള ഇഷ്ടങ്ങള്‍ തിരിച്ചറിയാനും പലര്‍ക്കും കഴിയാറില്ല. അല്ലെങ്കില്‍ ശ്രമിക്കാറില്ല.... എന്നാല്‍, ആ ഇഷ്ടങ്ങള്‍ തിരിച്ചറിയാന്‍ സമയം കണ്ടെത്തിയാല്‍ മികച്ചൊരു തുടക്കമാവും ജീവിതത്തില്‍ ലഭിക്കുക. അത്തരമൊരുകഥ പറയുന്ന ഷോര്‍ട്ട് ഫിലിമാണ് സില്ലിമങ്ക് സ്റ്റുഡിയോ അണിയിച്ചൊരുക്കിയിയ 'സോള്‍മേറ്റ്'.
സാരംഗ് വി. ശങ്കര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഈ ഹ്രസ്വചിത്രം അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതനായ സജിനാണ് സോള്‍മേറ്റിലെ നായകന്‍. നായിക മരിയ പ്രിന്‍സ്. സഞ്ജയ് റെഡ്ഡി–അനില്‍ പല്ലാലയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ മോഹനാണ്. സംഗീതം വിഷ്ണു ദാസ്.