മുഹമ്മദ് ഷമീം സംവിധാനം ചെയ്ത ഹ്രസ്വചിത്രം 916 പ്രണയകഥ ശ്രദ്ധേയമാകുന്നു. പ്രണയത്തിനും ആക്ഷനും കോമഡിക്കും പ്രാധാന്യം കൊടുത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇടുക്കി ഗോൾഡ് പ്രൊഡക്‌ഷൻസും മഹാദ്യുത എന്റർടെയ്ൻെമന്റ്സും ചേർന്നാണ് നിർമാണം.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ആദർശ് ശിവദാസ് നായകനായ ചിത്രത്തിൽ അക്ഷയ സുരേഷ്, ആഷിഖ്, ജിബി സെബാസ്റ്റ്യൻ, ജാൻസ് മാലിക് , ഉണ്ണിമായ ദാസ്, സനീഷ് വർഗീസ്, ആർജെ മനു, ജിത്തു ജോസ് തുടങ്ങിയവരും അണിനിരക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീരാഗ് തുളസീധരൻ, പശ്ചാത്തല സംഗീതം– സംഗീതം ജയഹരി കാവാലം. എഡിറ്റിങ് സച്ചിൻ സഹദേവ്.