ADVERTISEMENT

‘ന്യൂ നോര്‍മൽ’ ഒരു വെറും പ്രണയകഥ അല്ല. രണ്ട് പെൺകുട്ടികൾ സ്വന്തം അസ്തിത്വം തിരിച്ചറിയാനും, നിലപാടുകൾ ജീവിച്ച് കാണിക്കാനും നടത്തുന്ന ശ്രമം കൂടിയാണ്. 'വെളിപ്പെടുത്താൻ ആഗ്രഹിക്കപ്പെടുന്ന' ഒരു പാട് സ്നേഹ ബന്ധങ്ങളുടെ കഥയാണിത്. വളരെ ലളിതമായി രണ്ട് പേരുടെ സ്നേഹമാണ് സംവിധായിക മോനിഷ മോഹൻ മേനോൻ ‘ന്യൂ നോർമൽ’ എന്ന തന്റെ ആദ്യ ഹ്രസ്വ ചിത്രത്തിലൂടെ  വരച്ചിടുന്നത്.

 

മനുഷ്യർ തമ്മിലാണ് സ്നേഹം സംഭവിക്കുന്നത്. അതിൽ ആൺ- പെൺ വേർതിരിവ് ആവശ്യമില്ല എന്ന് കൂടി പറഞ്ഞു വയ്ക്കുന്നു സംവിധായിക. ആണിനും പെണ്ണിനും ഇടയിൽ സ്നേഹവും, ഇണക്കവും, പിണക്കവും സംഭവിക്കമെങ്കിൽ അത് പെൺകുട്ടികൾക്ക് ഇടയിലും സംഭവിക്കാം എന്ന് മനോഹരമായി കാണിച്ചു തരുന്നുണ്ട് ഈ ചിത്രം. അസാധാരണമായ ഒന്നായല്ല, മറിച്ച് എല്ലാത്തിനെയും പോലെ 'സാധാരണമായ' ഒന്ന് മാത്രമാണ് പെൺകുട്ടികൾക്കിടയിലെ പ്രണയം എന്ന് അടിവരയിടുന്ന ഈ ചിത്രം നിറമുള്ള ഒരു ആഘോഷമായ് നമുക്ക് അനുഭവപ്പെടുന്നു.

 

കയ്യടക്കമുള്ള പ്രകടനങ്ങളും മനോഹരമായ വിഷ്വലുകളും ഈ ഹ്രസ്വചിത്രത്തെ മനോഹരമായ കാഴ്ചയാക്കുന്നു. നല്ല പാട്ടുകളുടെ അകമ്പടിയോടെ, മിതമായ ഡയലോഗുകളിലൂടെയും, മോണോലോഗുകളിലൂടെയും രണ്ട് പെൺകുട്ടികളുടെ പ്രണയത്തിന്റെ ആഴം അടയാളപ്പെടുത്താൻ ന്യൂ നോർമലിന് കഴിയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT