പ്രേക്ഷകനെ കുടുക്കിട്ട് പിടിക്കുന്ന ‘കെണി’; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

keni-short-film
SHARE

മാധ്യമപ്രവർത്തകനും നടനുമായ സജേഷ് മോഹൻ സംവിധാനം ചെയ്ത കെണി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം കഴിഞ്ഞ ദിവസമാണ് യുട്യൂബിൽ റിലീസ് െചയ്തത്.

മനുഷ്യന്റെ മാനസിക ആരോഗ്യവും സമൂഹ വ്യവസ്ഥിതികളുമാണ് ചിത്രം ചിത്രം ചെയ്യുന്നത്. ശാന്ത, പ്രഭാകരൻ എന്നീ ദമ്പതികളുടെ ഒറ്റപ്പെടലും അവർ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളുമാണ് കെണിയുടെ പ്രമേയം. സ്വന്തം കുഞ്ഞ് നഷ്ടപ്പെടുന്നതുമൂലം ഇരുവരിലും ഉടലെടുക്കുന്ന വിഷാദരോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചിത്രത്തിൽ കാണാം.

പദ്മകുമാർ കൊച്ചുകുട്ടൻ, ജീന ഷാജി, ജിഷ അജിത്, അഭിജിത് അജിത് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ദാദാ സാെഹബ് ഫാൽക്കെ ചലച്ചിത്ര മേള, പൂനൈ ഷോർട്ടിഫിലിം മേള എന്നിവിടങ്ങളിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ തിരക്കഥയും സജേഷ് തന്നയാണ് നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ ഫിലിം പ്രൊഡക്‌ഷന്റെ ബാനറിൽ ജീന ഷാജിയാണ് ചിത്രത്തിന്റെ നിർമാണം.

അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റിങ്. വീട്രാഗ്–സംഗീത് പവിത്രൻ എന്നിവർ ചേർന്നാണ് സംഗീതം. അനീഷ് പി. ടോം ഓഡിയോഗ്രഫി ചെയ്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA