റൂഹ് -ജീവന്റെ വലക്കണ്ണികൾ; ശ്രദ്ധനേടി ഹ്രസ്വചിത്രം

rooh
SHARE

ഭൂമിയിൽ ജീവന്റെ കണിക ഉത്ഭവിച്ച നാൾമുതൽ  പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. എല്ലാ ജീവജാലങ്ങളും ആ പ്രപഞ്ച താളത്തിന് ഒപ്പം സഞ്ചരിക്കുന്നവയാണ്.'റൂഹ് ' എന്ന പദം പ്രാണനേയും, ജീവശ്വാസത്തേയും, പ്രപഞ്ചമാകെ നിറഞ്ഞ് നിൽക്കുന്ന പ്രണയത്തേയും സൂചിപ്പിക്കുന്നു. 

മനുഷ്യനും പ്രകൃതിയും പഞ്ചഭൂതങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമായ കണ്ണികളെക്കുറിച്ചുള്ള  ദൃശ്യാവിഷ്കാരമാണ്  "റൂഹ് -ജീവന്റെ വലക്കണ്ണികൾ" എന്ന ഹ്രസ്വചിത്രത്തിലൂടെ പരീക്ഷണാർത്ഥം  വരച്ചുകാട്ടുവാൻ ശ്രമിക്കുന്നത്.പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യനു നിലനിൽപ്പുള്ളൂ എന്നതിന്റെ ഓർമ്മപ്പെടുത്തലുകൂടിയാണ് ഈ ഹ്രസ്വചിത്രം.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ ജോജോ. പി ജോൺ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിചിരിക്കുന്നു. ആശിഷ് എബ്രഹാം, ജെസ്സിമോൾ ജോൺ, മാത്യു കോക്കൂറ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ ജസ്റ്റിൻ ജേക്കബ്, സോനു കെ ബാബു എന്നിവർ ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ് ജസ്റ്റിൻ ജേക്കബ് തന്നെയാണ്.പശ്ചാത്തല സംഗീതം ജേക്കബ് സാം,കാലാസംവിധാനം അജിത് പുതുപ്പള്ളി ആണ്.

ചലച്ചിത്ര താരം സണ്ണി പി എൻ, മനു സ്കറിയ , മാത്യു കൊക്കൂറ, ഹൈമാവതി, ഷിബി മോസസ്, അജിത്ത് പുതുപ്പള്ളി, നിർമ്മൽ വി  പീറ്റർ, അന്ന ജോമോൻ, അജു ജേക്കബ് ഏബ്രഹാം , തമ്പാച്ചൻ, ഇസഹാക്ക് പത്രോസ്, കെവിൻ ടി ജേക്കബ്, അമൽ മാത്യു സക്കറിയ, അഭിനവ് ശ്രീജിത്ത് എന്നിവർ അഭിനയിച്ചിരിക്കുന്നു. പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ചായിരുന്നു റിലീസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS