ADVERTISEMENT

കളിക്കൂട്ടുകാരെപ്പോലെയായിരുന്നു ആ അപ്പൂപ്പനും കൊച്ചുമകനും...അപ്പൂപ്പനുമൊത്തുള്ള കളിചിരികളിലായിരുന്നു ആ കുരുന്നിന്റെ ലോകം. അവർ പാട്ടുപാടിയും വാത്സല്യം നുകർന്നും സമയം പങ്കിട്ടു. അമ്മൂമ്മ കാണാതെ അപ്പൂപ്പന് ബീഡി വാങ്ങി കൊടുക്കുന്നതാണ് കൊച്ചുമകന്റെ പ്രധാന ‘ജോലി’. അതിൽ അവനും ഗുണം കിട്ടുന്ന ഒന്നുണ്ട്–ബീഡി വാങ്ങി ബാക്കി പൈസയ്ക്ക് വാങ്ങാവുന്ന മിഠായിയായിരുന്നു ആ സന്തോഷം. ബീഡി വലിച്ചു വിടുന്ന പുകച്ചുരുളിൽ രസക്കാഴ്ചകൾ  തീർക്കുന്ന അപ്പുപ്പനെയും നോക്കി അവനിരിക്കും. 

 

പതിയെ അവന്റെ മനസ്സിലും ഒരാഗ്രഹം മൊട്ടിട്ടു, അപ്പൂപ്പനെപ്പോലെ ബീഡി വലിക്കുന്ന ഒരാളാകണം. എന്നാൽ ആ തീരുമാനം വലിയ നഷ്ടങ്ങളിലേക്കാണ് അവനെയും അപ്പൂപ്പനെയും നയിച്ചത്. ആ കഥ പറയുകയാണ് ‘ബീഡിമുട്ടായി’ എന്ന ഹ്രസ്വചിത്രം. ജീവിതാനുഭവങ്ങളും ചെറുപ്പത്തിൽ കണ്ട കാഴ്ചകളും ചേർത്താണ് സംവിധായകൻ ശ്രീജേഷ് ശ്രീധരൻ ഈ ചിത്രമൊരുക്കിയത്. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31നായിരുന്നു  റിലീസ്. 

 

ബീഡിമുട്ടായിയുടെ കഥയും സൗണ്ട് ഡിസൈനിങ്ങും എഡിറ്റിങ്ങും ശ്രീജേഷാണ്. വി.കെ.‌നൈനാച്ചനും ‌മാസ്റ്റർ ശിവനന്ദ് രാജേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‌ഛായഗ്രഹണം: ‌രാജേഷ് കുടമാളൂർ, ‌പശ്ചാത്തല സംഗീതം: ‌നോയൽ ടോംസ്, ‌തിരക്കഥ, സഹസംവിധാനം: ‌അഭിലാഷ് നാരായണൻ, ‌സംഗീതം, വരികൾ: ‌പ്രിയ ബാലൻ, ‌ആലാപനം: ‌ഗൗരി പാർവതി, ‌കല: ‌രാജേഷ് ജി. വെള്ളൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT