ADVERTISEMENT

അവയവ ധാനത്തെ പ്രമേയമാക്കി വേറിട്ട ഒരു ദൃശ്യാവിഷ്ക്കാരം ഒരുക്കുകയാണ് ബാബുരാജ് അസറിയ എന്ന യുവ സംവിധായകൻ. വലിയൊരു സന്ദേശമാണ് ഈ കൊച്ചു ചിത്രം നമുക്ക് സമ്മാനിക്കുന്നത്. പിതൃ-പുത്ര ബന്ധത്തെ വളരെ വൈകാരികതയോടെ അവതരിപ്പിച്ചിരിക്കുന്നു. സ്വന്തം ഭർത്താവിന്റെ മരണ ശേഷം മകനെക്കുറിച്ചും തന്റെ ഭാവി ജീവിതത്തെയും കുറിച് വ്യാകുലപ്പെടുന്ന ഒരു അമ്മയുടെ കഥ കൂടിയാണിത്. ഇന്ന് നമ്മുടെ സമൂഹത്തിൽ  വിധവകൾ നേരിടുന്ന വെല്ലുവിളികളെയും അവരുടെ കുടുംബ പശ്ചാത്തലത്തേയും വളരെ വ്യക്തമായി ചിത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

 

ബാബുരാജ് അസറിയയുടെ നിർമാണക്കമ്പനി ആയ കളക്ടിവ് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങൾ ജനമനസുകളിലേക്ക് എത്തിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുള്ള  സംവിധായകനാണ് ബാബുരാജ് അസറിയ.

 

ബാബുരാജ് അസറിയ, വിശാഖ് കരുണാകരൻ, സുജി നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ മണി നായർ, സുജി നായർ, അലിം ജെ സച്ചിൻ, വിശാഖ് കരുണാകരൻ, രമ്യ കൃഷ്ണൻ.എസ്, സുബിത്, മനു എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ വിശാഖ് കരുണാകരൻ, ഡി.പി ഹാഷിം ഖുറേഷി, ഛായാഗ്രഹണം–വസ്ത്രാലങ്കാരം വിഷ്ണു , ബി.ജി.എം, എസ്എഫ്എക്സ് ജോർജ് തോമസ്. അസോസിയേറ്റ് ഡിറക്ടർ അഖിൽ പേരുംകൂർ,അസിസ്റ്റന്റ് ഡിറക്ടർ അഖിൽ കൃഷ്ണൻ, പിആർഒ സൂര്യജിത് കട്ടപ്പന,ടൈറ്റിൽ –പോസ്റ്റർ ഡിസൈൻ കിരൺ ജെറോം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT