മനുഷ്യനും കാക്കയും; വേറിട്ട ഉരുള; ഹ്രസ്വചിത്രം

urula
SHARE

മനുഷ്യനും കാക്കകളും തമ്മിലുള്ള പ്രശ്നത്തിന്റെ വ്യത്യസ്തമായ ദൃശ്യാവിഷ്കാരമാണ് സഞ്ചു സുരേഷ് സംവിധാനം നിർവഹിച്ച 'ഉരുള' എന്ന ഹ്രസ്വ ചിത്രം. പൊതുവെ കാണുന്ന ഷോർട്ട് ഫിലിമുകളിൽ നിന്നും വേറിട്ട് വളരെ ചുരുങ്ങിയ സംഭാഷണങ്ങളോടെ ശബ്ദത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പേര് പരാമർശിക്കാത്ത അൻപത് വയസ്സ് തോന്നിക്കുന്ന കേന്ദ്ര കഥാപാത്രവും അയാളുടെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും അത് സൃഷ്ടിക്കുന്ന ഭീകരതയും അതിലൂടെ പറയുന്ന പ്രകൃതിയുടെയും വിശ്വാസങ്ങളുടെയും രാഷ്ട്രീയം ഉരുളയെ മികച്ച സൃഷ്ടിയാക്കി മാറ്റുന്നു. 

മികച്ച ഛായാഗ്രഹണവും കാക്കയും കേന്ദ്ര കഥാപാത്രവും തമ്മിലുള്ള പ്രശ്നം കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സഹായിച്ച എഡിറ്റിങ്ങും മ്യൂസിക്കിന്റെ അതിപ്രസരം ഇല്ലാത്ത ശബ്ദമിശ്രണവും  കഥാപരിസരവും ഉരുളയെ മറ്റു ഡിജിറ്റൽ കണ്ടന്റുകളിൽ നിന്നും വേറിട്ട അനുഭവമാക്കി മാറ്റുന്നു. എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിലെ അറ്റന്ററായ ഉമേഷ് ടി.വി.യാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

പരസ്യ ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും ക്യാമറ ചെയ്ത സഞ്ചുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉരുള. നേരമ്പോക്ക് പ്രസന്റ്സിൽ സ്വാതി സുരേഷാണ് നിർമാണം. തിരക്കഥ അക്ഷയ് എ.വി. ശ്യാം , ഛായാഗ്രഹണം റിത്തിൻ ഫർഹീൻ, എഡിറ്റിങ് ആകാശ് തലശ്ശേരി, മ്യൂസിക് വിഷ്ണുദാസ് , ആർട്ട് നളിനി, സൗണ്ട് ഡിസൈൻ സായന്തൻ ഗോഷ്, പോസ്റ്റർ അജിപാൻ .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}