‘ഒപ്പീസ് ചൊല്ലാൻ വരട്ടെ!’ യുട്യൂബിൽ ശ്രദ്ധനേടുന്നു

Oppees-Chollan-Varatte
SHARE

യുട്യൂബിൽ പുറത്തിറങ്ങിയ പുതിയ ഹ്രസ്വചിത്രം ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ!’ ശ്രദ്ധനേടുന്നു. ഉണ്ണി ലാലു, ദീപ തോമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. കെ.ആർ. സൂരജ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിനു മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 13 കോടിയിലേറെ കാഴ്ചക്കാരുമായി വമ്പൻ ഹിറ്റ് ആയ ‘കളർ പടം’ എന്ന ഹ്രസ്വചിത്രത്തിനു ശേഷം ബ്ലോക്ക്ബസ്റ്റർ ഫിലിംസ് നിർമിച്ച 'ഒപ്പീസ് ചൊല്ലാൻ വരട്ടെ'യിൽ ഷിൻസ് ഷാൻ, ജോർഡി പൂഞ്ഞാർ, ആദർശ് സുകുമാരൻ, ആരോമൽ ദേവരാജ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

റൊമാൻസ് കോമഡി വിഭാഗത്തിൽ പെടുന്ന ഹ്രസ്വചിത്രത്തിൽ, തളർന്നു കിടക്കുന്ന അപ്പാപ്പനെ നോക്കാനെത്തുന്ന ഹോം നഴ്സ് ആയാണ് ഉണ്ണി ലാലു എത്തുന്നത്. മുൻപ് 'ഫ്രീഡം ഫൈറ്റ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ഉണ്ണിക്കൊപ്പം, കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ ദീപ തോമസ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പൂർണമായും കൊച്ചിയിൽ ചിത്രീകരിച്ച ഈ ഹ്രസ്വചിത്രത്തിന്റെ രചന സംവിധായകനായ സൂരജ് തന്നെ നിർവ്വഹിച്ചിരിക്കുന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എസ്.പി. ആശംസ്, എഡിറ്റിംഗ് നബു ഉസ്മാൻ. സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് അലോഷ്യ പീറ്റർ, സൗണ്ട് ഡിസൈൻ മണികണ്ഠൻ എസ്. പ്രൊജക്റ്റ്‌ ഡിസൈനിങ്ങ് ഗ്രിഫിൻ ആന്റണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}