ഒരു ത്രില്ലർ ഓട്ടം; വിഡിയോ

ottam
SHARE

ആഷിഷ് ഇല്ലിക്കൽ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ഷോർട്ട് ഫിലിമാണ് ഓട്ടം. പ്രശസ്ത ഡയറക്ടർ ബാബുരാജ് അസാരിയയുടെ  ഉടമസ്ഥതയിലുള്ള കലക്റ്റീവ് ഫ്രെയിംസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഈ  ഹ്രസ്വചിത്രം പ്രദർശനത്തിന് എത്തുന്നത്.

ഗ്രാമീണ അന്തരീക്ഷത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്,പ്രേക്ഷകർക്ക്  ത്രില്ലിങ് നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരുപാട്‌  മുഹൂർത്തങ്ങൾ ഉൾപ്പെടുന്ന സ്‌ക്രിപ്റ്റ് ആണ് പ്രധാന ആകർഷണം. സാങ്കേതിക വിദഗ്ധരുടെ കൂട്ടായ പരിശ്രമത്താൽ ശബ്ദ രൂപകൽപ്പനയും മറ്റ് സാങ്കേതിക വശങ്ങളും പ്രേക്ഷകന് പുതിയൊരു  ദൃശ്യ  ശ്രവ്യാനുഭവം നൽകുന്നു.

ഈ ഹ്രസ്വചിത്രത്തിന്റെ   സംവിധാനത്തിന് പുറമെ ആശയം, ഓഡിയോഗ്രാഫി, എഡിറ്റിങ്, സൗണ്ട് എഫക്ടസ് തുടങ്ങിയവയും ആഷിഷ് ഇല്ലിക്കലാണ് നിർവഹിച്ചിരിക്കുന്നത്. ലളിതാംബിക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അനിൽ എൽ. കുമാർ ആണ് ഈ  ഹ്രസ്വ ചിത്രം  നിർമിച്ചിരിക്കുന്നത്. കലക്ടീവ് ഫ്രെയിസിന്റെ  ബാനറിൽ ബാബുരാജ് ആസാരിയ ആണ് വിതരണം കൈകാര്യം ചെയ്യുന്നത്.

അനന്ദു എൻ.എ. ആണ് ത്രില്ലർ മൂഡിൽ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ. സംഗീത സംവിധാനം: എമിൽ അജു, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, അസോസിയേറ്റ്: ശ്രീഹരി ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിവേക് വിക്രമൻ, ഷാജി ഗോപിനാഥ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്: രാജീവ് പരമേശ്വരൻ, ഡബ്ബിങ് ആർട്ടിസ്റ്റ്: മഹേഷ് സി.എസ്

,സിജു മോൻ,.അനിൽ കുമാർ, ജുനൈദ്, വിനു എസ്. എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഷാനുവും, രാജീവ് പരമേശ്വരനുമാണ് ആർട് ഡിസൈനേഴ്സ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}