മരവിപ്പ്: മൃതദേഹങ്ങളിൽ അവയവങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം: നടൻ ചന്തുനാഥ്

chandunath
ചന്തുനാഥ്, കൊലപാതകം നടന്ന ഇലന്തൂരിലെ വീട്
SHARE

ഇലന്തൂരിൽ ദുർമന്ത്രവാദത്തിനായി സ്ത്രീകളെ കൊന്ന സംഭവത്തിൽ മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് നടൻ ചന്തുനാഥ്. വാർത്ത കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പു മാറുന്നില്ലെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു.

ചന്തുനാഥിന്റെ വാക്കുകള്‍:

അവിശ്വസനീയമാണ് !!

തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022–ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്‌. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാർട്ടത്തിൽ വ്യക്തമാകും എന്നുറപ്പുണ്ട്.. എന്നിരുന്നാലും

മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർ അന്വേഷണങ്ങളിൽ തെളിയണം. അതല്ല 'primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ …ഹാ കഷ്ടം എന്നെ പറയാനുള്ളൂ.. മരവിപ്പ്..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}