സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മരപ്പണിക്കാരന്റെ ഭാര്യ

maram
SHARE

സ്ത്രീയുടെ സഹനത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന മരപ്പണിക്കാരന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മനസ്സ് തെറ്റായ ചിന്തകളിലേക്ക് കടന്നാൽ പ്രത്യാഘാതം അപകടകരമായേക്കുമെന്ന മുന്നറിയിപ്പാണ്  ഹ്രസ്വ ചിത്രം നൽകുന്നത്... ഇനിയും അന്യമായി പോകാത്ത നാട്ടിൻപുറം ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീത്വം നേരിടുന്ന വെല്ലുവിളിയാണ് പ്രമേയം അതിജീവനത്തിനുള്ള സ്ത്രീയുടെ പോരാട്ടം ഒടുവിൽ പ്രതികാരമായി മാറുന്നു. 

ആർക്കും ചിന്തിക്കാൻ കഴിയാത്ത അപ്രതീക്ഷിത ക്ലൈമാക്സിലൂടെ നീങ്ങുന്ന ചിത്രം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. എക്സർബ് മീഡിയയുടെ ബാനറിൽ ബിജു ഇളകൊള്ളൂരാണ് സംവിധാനം. നിർമാണം ജോൺ പി കോശി. പി വി രഞ്ജിത്താണ് ക്യാമറ. മ്യൂസിക് സാബു ശ്രീധർ. മേക്കപ്പ് രാജേഷ് രവി,എയ്ഞ്ചൽ എം അനിൽ, ബിനു പള്ളിമൺ, ടിറ്റോ തങ്കച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS