Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനേജരെ മയക്ക് മരുന്ന് കേസിന് അറസ്റ്റ് ചെയ്തു; ഞെട്ടിത്തരിച്ച് കാജല്‍ അഗർവാൾ

kajal-manager

മയക്കു മരുന്നു കയ്യില്‍ വച്ച കേസില്‍ നടി കാജള്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റിലായിരുന്നു‍. പുട്ട്കര്‍ റോണ്‍സണ്‍ ജോസഫാണ് (റോണി) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവത്തില്‍ നടി കാജല്‍ അഗർവാൾ പ്രതികരിച്ചു.

റോണിയെ അറസ്റ്റ് ചെയ്ത വാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയെന്ന് കാജൽ ട്വീറ്റ് ചെയ്തു. ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണിതെന്നും ഇക്കാര്യത്തിൽ തന്റെ ഒരു പിന്തുണയും ഉണ്ടാകില്ലെന്നും നടി പറഞ്ഞു.

എന്നെ പിന്തുണയ്ക്കുന്നവരെ ഞാൻ സഹായിക്കാറുണ്ട്. എന്നു കരുതി അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ എനിക്ക് ഇടപെടാൻ കഴിയില്ല. എന്നെ സംബന്ധിച്ചടത്തോളം മാതാപിതാക്കളാണ് കരിയറിൽ ഉടനീളം എന്നെ സഹായിച്ചിരുന്നത്. ഇവരുമായി പ്രൊഫഷനൽ ബന്ധം കാത്തുസൂക്ഷച്ചിരുന്നു. അല്ലാതെ അവരുടെ പുറത്തെ പ്രവർത്തികളെക്കുറിച്ചോ ജീവിതരീതിയെക്കുറിച്ചോ എനിക്ക് അറിയില്ല.–കാജൽ വ്യക്തമാക്കി. 

കാജലിന്റെ കൂടാതെ ലാവണ്യ ത്രിപതിയുടെയും രാശി ഖന്നയുടെയും മാനേജരായും റോണി പ്രവൃത്തിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ഹൈദരാബാദിലുള്ള വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ കിലോ കണക്കിന് മയക്ക് മരുന്ന് കണ്ടെടുത്തു.  നേരത്തെ തെലുങ്കിലെ മുന്‍ നിരതാരങ്ങള്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാരോപിച്ച് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. 

രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാന്‍, ചാര്‍മി തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.