Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറിൽ അനു ഇമ്മാനുവൽ; ഫോട്ടോഷൂട്ട് വിഡിയോ

anu-red-magazine

നിവിൻ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവെൽ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റെഡ് മാസികയ്ക്ക് വേണ്ടിയായിരുന്നു അനുവിന്റെ ഹോട്ട് ഫോട്ടോഷൂട്ട്.

Anu Emmanuel on red cover shoot (August'17)

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്‍റെ ഉപരിപഠനം..

anu-red-magazine-3

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം മൂലം സിനിമയിൽ നിന്നും പിന്‍തിരിയുകയായിരുന്നു. മഞ്ജുനുവായിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.  

anu-red-magazine-1

വിശാലിന്റെ മിഷ്കിൻ ചിത്രം തുപ്പറിവാലനിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പവൻ കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.